മാറാട് കലാപം; സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

highcourt

കൊച്ചി: മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിക്കുവാന്‍ ആവശ്യമായിട്ടുള്ള രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ആവര്‍ത്തിച്ച് കത്ത് അയച്ചിട്ടും ഈ രേഖകള്‍ കൈമാറാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ രേഖകള്‍ അനിവാര്യമാണെന്നും രേഖകള്‍ വിട്ട് കിട്ടാന്‍ കോടതി ഇടപെടണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

Top