മരട്‌ നഗരസഭ ചെയര്‍പേഴ്‌സണും സെക്രട്ടറിയും ജില്ലാകളക്ടറുമായി കൂടിക്കാഴ്ച നടത്തുന്നു

കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണും സെക്രട്ടറിയും അടക്കമുള്ളവര്‍ ജില്ലാകളക്ടറുമായി കൂടിക്കാഴ്ച നടത്തുന്നു.

ഫ്‌ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍, ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്ത് നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ കത്തില്‍ പറയുന്നു.

ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനിയായി സെപ്റ്റംംബര്‍ 20 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്, അതിനാലാണ് സര്‍ക്കാര്‍ അടിയന്തരമായി നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്. മെയ് എട്ടിനാണ് ഫ്‌ളാറ്റ് നിര്‍മാണത്തില്‍ തീരദേശ നിയമം ലംഘിച്ചതായി കണ്ട് മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Top