മരട് ഫ്‌ളാറ്റ് ; നാളെ ചേരുന്ന ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ക്രമം മാറിയേക്കും. ജനസാന്ദ്രത കുറഞ്ഞ ഭാഗത്തെ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കാനാണ് ധാരണ. നാളെ ചേരുന്ന ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

ഗോള്‍ഡന്‍ കായലോരവും ജെയ്ന്‍ കോറലും ആയിരിക്കും ആദ്യം പൊളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിതല ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചെന്ന് സമരസമിതി അറിയിച്ചിരുന്നു.നേരത്തെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ആദ്യം പൊളിക്കുമെന്നായിരുന്നു അറിയിപ്പ്. അതേസമയം മരട് ഫ്‌ളാറ്റ് പരിസരത്ത് നിരാഹാര സമരം തുടരുന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി എസി മൊയതീന്‍ അറിയിച്ചു.

ജനവാസകേന്ദ്രങ്ങളിലെ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കരുതെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അന്തിമ തീരുമാനം വന്നതിന് ശേഷമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളുവെന്ന് നാട്ടുകാര്‍ പറഞ്ഞു.അതേസമയം മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ 9 ദിവസം ശേഷിക്കെ സ്‌ഫോടനത്തിന് മുന്‍പുള്ള സുരക്ഷാ മുന്‍കരുതല്‍ ജില്ലാ ഭരണകൂടം തുടങ്ങി.

Top