മരട് ഫ്‌ലാറ്റ് ; ക്രൈംബ്രാഞ്ച് മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

കൊച്ചി : മരട് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരെയുള്ള കേസില്‍ ക്രൈംബ്രാഞ്ച് മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഫ്‌ലാറ്റ് നിര്‍മാണത്തില്‍ വ്യാപകമായ നിയമ ലംഘനം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

2006 മുതല്‍ 2008 വരെയുള്ള കാലയളവില്‍ മരട് പഞ്ചായത്തിലെ സെക്രട്ടറിയുടെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും ചുമതല വഹിച്ചവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും.

അതേസമയം മരടില്‍ വില്‍പ്പന നടന്ന 198 ഫ്‌ലാറ്റുകളില്‍ 125 ഫ്‌ലാറ്റുടമകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്നാണ് സൂചന.

ഫ്‌ലാറ്റ് പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനുള്ള സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി.സര്‍വ്വാതെ നാളെ കൊച്ചിയിലെത്തും.

Top