മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള അവസാന തീയതി ഇന്ന് ; നിലപാട് കടുപ്പിച്ച് നഗരസഭ

കൊച്ചി : മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. സമയ പരിധി നീട്ടാനാവില്ലെന്ന് പൊളിക്കല്‍ നടപടികളുടെ ചുമതലയുള്ള സബ്ബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമയം നീട്ടിയില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

പകുതിയിലേറെ താമസക്കാർ ഇപ്പോഴും ഫ്ലാറ്റുകളിലുണ്ട്. എന്നാൽ അനുവദിച്ച സമയം നീട്ടാനാകില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നഗരസഭ. സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധിയാണിത്. അത് നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്.

ഒഴിയാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് അധികൃതരുടെ തീരുമാനം. സമയ പരിധി അവസാനിച്ചാല്‍ പുനസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

Top