നെഞ്ചിടിപ്പിച്ച് സെക്കന്റുകള്‍, ഹോളിഫെയ്ത്ത് നിലംപൊത്തി! ആശങ്കകള്‍ക്ക് വിരാമം

കൊച്ചി: തീരദേശം നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഹോളിഫെയ്ത്ത് ഫ്ളാറ്റ് നിലം പതിച്ചു. നാട്ടുകാരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ഹോളിഫെയ്ത്ത് നിലംപൊത്തിയത്. 11.19നായിരുന്നു കൃത്യം നടന്നത്. പൊടിപടലങ്ങള്‍ 200 മീറ്റര്‍ പുറത്തേക്ക് പോകും എന്നാണ് വിവരം. 21450 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അവശേഷിക്കുമെന്നാണ് കരുതുന്നത്.

സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായിട്ടോ എന്ന് അല്‍പസമയത്തിനകം പരിശോധിക്കും.സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്റെ സംഘമാണ് പരിശോധന നടത്തുക.

അതേസമയം രണ്ടാം സൈറണ്‍ കൃത്യസമയക്ക് മുഴങ്ങാത്തത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. നഗരസഭയില്‍ സജീകരിച്ചിരുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

18370.49 ചതുരശ്ര മീറ്ററിലായി 19 നിലകളാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ലാറ്റിനുള്ളത്. ആകെ 91 അപാര്‍ട്ട്‌മെന്റുകള്‍.

Top