അവസാനത്തെ അന്തേവാസിയും പടിയിറങ്ങി, അപ്പുവിനെ ഏറ്റെടുത്ത് വണ്‍നെസ് പ്രവര്‍ത്തകര്‍

കൊച്ചി: മരടില്‍ ഫ്‌ലാറ്റ് പൊളിക്കുന്നത് വളരെ ആകാംഷയോടെ ആണ് പലരും ഉറ്റു നോക്കുന്നത്. എന്നാല്‍ കരളലിയിപ്പിക്കുന്ന ചില സംഭവങ്ങള്‍ കൂടി ഈ പ്രദേഷത്ത് നിന്ന് വരുന്നുണ്ട്.

ഫ്‌ലാറ്റുകളുടെ സമീപത്തുള്ളവരെ ഒഴിപ്പിച്ചപ്പോള്‍ ഒരാള്‍ മാത്രം ബാക്കിയായി. ഒരു നായയാണ് കക്ഷി. അനധികൃത ഫ്‌ലാറ്റാണെന്ന് മനസിലായപ്പോള്‍ അന്തേവാസികളെല്ലാം ഒഴിഞ്ഞു പോയി എന്നാല്‍ ഇവന് അറിയില്ലായിരുന്നു തന്റെ വാസസ്ഥലം മണിക്കൂറുകള്‍ക്കുള്ളില്‍ നിലം പൊത്തുമെന്ന്.

എന്നാല്‍ പൊലീസുകാര്‍ ഉള്‍പ്പടെ ശ്രമിച്ചിട്ടും അവന്‍ ഫ്‌ലാറ്റ് വിട്ട് പോകാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല നായയെ സുരക്ഷിതനാക്കുന്നത് ഉദ്യോഗസ്ഥരെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. ഈ അവസരത്തിലാണ് അവനെ ഏറ്റെടുക്കാന്‍ മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന വണ്‍നസ് പ്രവര്‍ത്തകരെത്തിയത്.

ഫ്‌ലാറ്റിനുള്ളില്‍ ചുറ്റിക്കറങ്ങിയ തെരുവുനായയെ വണ്‍നെസ് പ്രവര്‍ത്തകര്‍ ഗേറ്റിനു വെളിയില്‍നിന്ന് വിളിച്ചെങ്കിലും ആദ്യം അവന്‍ അവര്‍ക്ക് മുഖം കൊടുത്തില്ല. പിന്നെ കാവല്‍ക്കാരായ പൊലീസിന്റെ അനുമതിയോടെ അവര്‍ അകത്തുകടന്ന് ബിസ്‌കറ്റ് നീട്ടിയപ്പോള്‍ അവന്‍ അനുസരണയോടെ അടുത്തേക്കുവന്നു. ബിസ്‌കറ്റ് നല്‍കിയ കൃഷ്ണപ്രിയ തലോടിയപ്പോള്‍ അവന്‍ സ്നേഹത്തോടെ അടുത്തുനിന്നു. പിന്നെ അവനെയും എടുത്ത് കൃഷ്ണപ്രിയ ഗേറ്റിനു പുറത്തേക്ക് വന്നു. എതിര്‍പ്പൊന്നുമില്ലാതെനിന്ന നായയ്ക്ക് അവര്‍ ‘അപ്പു’ എന്നപേരും ഇട്ടു.

2 ദിവസത്തിന് ശേഷം ‘അപ്പു’വിനെ ഇവിടെത്തന്നെ തിരികെ എത്തിക്കും.

Top