സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ഇന്ന് സ്ഥാനമേല്‍ക്കും

കൊച്ചി: സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നാണ വിമത വിഭാഗം വിശ്വാസികളുടെ നിലപാടിന്റെ കൂടി പശ്ചാത്തലത്തിലാണ് മാര്‍ റാഫേല്‍ തട്ടേല്‍ ഇന്ന് സ്ഥാനമേല്‍ക്കുന്നത്.

നിലവില്‍ ഷംഷാബാദ് രൂപത ബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വയം വിരമിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍. തൃശ്ശൂര്‍ ബസലിക്കാ ഇടവകാംഗം കൂടിയാണ് അദ്ദേ?ഹം.

കുര്‍ബാന തര്‍ക്കം ഉള്‍പ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തിലാണ് മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹരോഹണ ചടങ്ങുകള്‍ നടക്കും. കുര്‍ബാന തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണലാണ് തന്റെ ലക്ഷ്യമെന്നും ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും റാഫേല്‍ തട്ടില്‍ പ്രതികരിച്ചിരുന്നു. തങ്ങളെ കേള്‍ക്കുന്ന നേതൃത്വത്തിനായാണ് കാത്തിരുന്നതെന്നും മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും വിമത വിഭാഗവും പ്രതികരിച്ചിരുന്നു.

Top