സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി

Cardinal Mar George Alenchery

കാക്കനാട്: സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇറാഖില്‍ മലയാളി നഴ്‌സുമാരുടെ മോചനം, വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം തുടങ്ങി പ്രവാസികളുടെ നിരവധിയായ പ്രശന്ങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ നയതന്ത്രജ്ഞ എന്ന നിലയില്‍ സുഷമ സ്വരാജ് മലയാളികള്‍ക്കും സീറോ മലബാര്‍ സഭയ്ക്കും പ്രിയങ്കരിയായിരുന്നുവെന്നും ആലഞ്ചേരി അനുസ്മരിച്ചു.

17 സെപ്റ്റംബറില്‍ വത്തിക്കാനില്‍ നടന്ന മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത് സുഷമ സ്വരാജ് ആയിരുന്നു. മതേതര മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ച് ജനക്ഷേമത്തിനു വേണ്ടി നിലനിന്ന ഭരണാധികാരി എന്ന നിലയില്‍ സഭയും സമൂഹവും എക്കാലവും ശ്രീമതി സുഷമ സ്വരാജിനെ ഓര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top