മൂന്നാമത് മാര്‍ അത്തനേഷ്യസ് ട്രോഫി മേരിഗിരി പബ്ലിക് സ്‌കൂളിന്

കോതമംഗലം: മൂന്നാമത് മാര്‍ അത്തനേഷ്യസ് ട്രോഫി മേരിഗിരി, കൂത്താട്ടുകുളം കരസ്ഥമാക്കി. 74 പോയിന്റോടെ തുടര്‍ച്ചയായി രണ്ടാം തവണയാണ് മേരിഗിരി ജേതാക്കളാകുന്നത്. ആതിഥേയരായ എം.എ.ഇന്റര്‍നാഷണല്‍ സ്‌കൂളും അസീസി വിദ്യാനികേതന്‍,കാക്കനാടും യഥാക്രമം ഫസ്റ്റും, സെക്കന്റും റണ്ണറപ്പുകളായി.

ഓവറോള്‍ കിരീടം നേടിയ മേരിഗിരി സ്‌കൂള്‍ 25000 രൂപ ക്യാഷ്‌പ്രൈസും ട്രോഫിയും സമ്മാനിച്ചു. രണ്ടും, മൂന്നും സ്ഥാനക്കാര്‍ യഥാക്രമം 20000/-, 15000/-രൂപക്യാഷ്‌പ്രൈസും ട്രോഫിയും നേടി. ഓരോ ഇനങ്ങളിലും ചാമ്പ്യന്മാരായവര്‍ക്ക് 10000/- രൂപ ക്യാഷ്‌പ്രൈസും ഫസ്റ്റ് റണ്ണറപ്പിന് 5000/- രൂപ
ക്യാഷ്‌പ്രൈസും സമ്മാനിച്ചു. 19ന് ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിലാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

ജനുവരി 18-ന് ആരംഭിച്ച മാര്‍ അത്തനേഷ്യസ് ചാമ്പ്യന്‍ഷിപ്പിന് വേദിയായത് എം.എ.കോളേജ് അസ്സോസിയേഷന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൈതാനങ്ങളാണ്.

മുന്‍ കായികതാരവും ഇപ്പോള്‍സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിക്കുന്നതുമായ ബിബിന്‍ മാത്യുവായിരുന്നു മാര്‍ അത്തനേഷ്യസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

വിവിധ മത്സരങ്ങളും വിജയികളും

ക്രിക്കറ്റ്

1. എം.എ.ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോതമംഗലം
2. ഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര

ആര്‍ച്ചറി

1. ശ്രീ ശ്രീ അക്കാദമി, കൊല്ലം
2. പരമഭട്ടാര കേന്ദ്രീയ വിദ്യാലയ, ചൂി
കകക.ബാഡ്മിന്റണ്‍
(ആണ്‍കുട്ടികള്‍)
1. അസീസി വിദ്യാനികേതന്‍, കാക്കനാട്
2. മേരിഗിരി, കൂത്താട്ടുകുളം
(പെണ്‍കുട്ടികള്‍)
1. അസീസി വിദ്യാനികേതന്‍, കാക്കനാട്
2. ഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, കൊച്ചി


ഫുട്‌ബോള്‍

(അര്‍-18)
1. മേരിഗിരി, കൂത്താട്ടുകുളം
2. ജവഹര്‍ നവോദയ വിദ്യാലയ, നേര്യമംഗലം
(അര്‍- 14)
1. സേക്രട്ട് ഹാര്‍ട്ട് സി എം.ഐ പബ്ലിക് സ്‌കൂള്‍, തേവര
2. ക്രിസ്തു ജയന്തി രാജഗിരി, കാക്കനാട

1. മേരിഗിരി, കൂത്താട്ടുകുളം
2. ശോഭന പബ്ലിക് സ്‌കൂള്‍, കോതമംഗലം
ഢക. ഷൂട്ടിംങ്
1. എം.എ.ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോതമംഗലം
2. മേരിഗരി, കൂത്താട്ടുകുളം

ബാസ്‌ക്കറ്റ്‌ബോള്‍

(ആണ്‍കുട്ടികള്‍)
1. ഷന്താള്‍ ജ്യോതി, മുട്ടം
2. ഡോണ്‍ ബോസ്‌കോ, വടുതല
(പെണ്‍കുട്ടികള്‍)
1. ഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര
2. ഡോണ്‍ ബോസ്‌കോ, വടുതല

അത്‌ലറ്റിക്‌സ്

(ആണ്‍കുട്ടികള്‍)
1. മേരിഗിരി, കൂത്താട്ടുകുളം
2. അസീസി വിദ്യാനികേതന്‍,കാക്കനാട്
(പെണ്‍കുട്ടികള്‍)
1. മേരിഗിരി,കൂത്താട്ടുകുളം
2. വിദ്യോദയ സ്‌കൂള്‍, തേവയ്ക്കല്‍

Top