സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്‌; തെളിവുകള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെങ്കില്‍ കേസ് തള്ളിക്കളയുമെന്ന് സുപ്രീംകോടതി. ഭീമകൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവരറാവു, സുധ ഭരദ്വാജ് എന്നിവര്‍ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന്റെ നടപടിയിലാണ് കോടതി ഇടപെട്ടിരിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് കൃത്രിമമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണോ എന്ന് വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇവര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസിനെ സാധൂകരിക്കുന്ന തെളിവുകളാണോ ഹാജരാക്കിയിരിക്കുന്നത് എന്ന കാര്യവും പ്രത്യേകം പരിശോധിക്കും.

Top