മലപ്പുറം വഴിക്കടവിന് സമീപം വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം

maoist

മലപ്പുറം: മലപ്പുറം വഴിക്കടവിന് സമീപം വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. താന്നിക്കടവ് ആദിവാസി കോളനിയിലാണ് തിങ്കളാഴ്ച രാത്രി 11ന് മാവോയിസ്റ്റ് സംഘം എത്തിയത്. തോക്കുമായെത്തിയ മൂന്നംഗ സംഘം ഒരു മണിക്കൂറോളം കോളനിയില്‍ തങ്ങി.

വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് കഴിഞ്ഞ ദിവസം വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മതിലിന് വേണ്ടി പണം ചെലവഴിക്കുന്നതിനേയും എതിര്‍ക്കുന്നു. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നു. സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച്ച കണ്ണൂര്‍ അമ്പായത്തോട് ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ എത്തി പ്രകടനം നടത്തിയിരുന്നു. ഈ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് തിരയുന്ന സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച എത്തിയത്. രാമു, കീര്‍ത്തി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Top