Maoists murder; Nilambur-encounter

മലപ്പുറം: മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട നിലമ്പൂര്‍ കരുളായി മേഖലയില്‍ മനുഷ്യാവകാശ സംഘടനകള്‍ നടത്താനിരുന്ന വസ്തുതാന്വേഷണ പരിശോധനയ്ക്ക് അനുമതി നിഷേധിച്ചു.

മാവോയിസ്റ്റുകള്‍ക്ക് നേരെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണമുയര്‍ന്ന നിലമ്പൂര്‍ കരുളായി മേഖലയില്‍ വസ്തുതാന്വേഷണം നടത്താനുള്ള മനുഷ്യാവകാശ സംഘടനയായ സി പി ഡി ആറിന്റെ ആവശ്യമാണ് അധികൃതര്‍ നിഷേധിച്ചത്. നിലമ്പൂര്‍ ഡി.എഫ്.ഒയാണ് ഇവര്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി തടഞ്ഞത്.

നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 അംഗ സംഘമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. കേരളത്തിന് പുറമേ ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. കേരളത്തില്‍ നിന്ന് അഭിഭാഷകരായ പി എ പൗരന്‍, തുഷാര്‍, ഡോ.പി ജി ഹരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വ്യാജ ഏറ്റുമുട്ടല്‍ വിവാദമുയര്‍ന്ന സ്ഥലങ്ങളിലെല്ലാം വിദഗ്ദര്‍ ഉള്‍പ്പെടുന്ന സി പി ഡി ആര്‍ സംഘം ഇത്തരം പരിശോധന നടത്തുക പതിവാണ്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് പരിശോധന നടത്തുന്നതിനൊപ്പം നാട്ടുകാര്‍, പോലീസ് എന്നിവരില്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയാണ് ഇവര്‍ ചെയ്യുക.

മാല്‍ക്കംഗരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാജഏറ്റുമുട്ടലിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായകമായ ചില തെളിവുകള്‍ കണ്ടെത്താനായത് ഇത്തരം
പരിശോധനകളിലൂടെയാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

Top