കോഴിക്കോട് പുതുപ്പാടിയില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി

കോഴിക്കോട് : കോഴിക്കോട് കണ്ണപ്പൻ കുണ്ടിന് സമീപം മട്ടിക്കുന്നിൽ എട്ടംഗ മാവോയിസ്റ്റ് സംഘമെത്തി. രാത്രി എട്ട് മണിയോടെയാണ് മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങിയ സംഘം മട്ടിക്കുന്ന് അങ്ങാടിയിലെത്തി നയവിശദീകരണ പ്രസംഗം നടത്തിയത്.

പ്രദേശത്തെ കടയിലെത്തിയ മാവോയിസ്റ്റ് സംഘം തോക്ക് ചൂണ്ടി സാധനങ്ങൾ കൈക്കലാക്കി. സംഘം മട്ടിക്കുന്നിൽ ലഘുലേഖ വിതരണം ചെയ്തു. അധികാരം കൊയ്യാൻ ആയുധങ്ങൾക്ക് മൂർച്ച കൂട്ടണമെന്ന പരാമ‌ർശമുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്.

Top