Maoists attack;KK Shailaja statement

കോഴിക്കോട്: മാവോയിസ്റ്റുകളെ സിപിഎം അംഗീകരിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

ഒളിപ്പോരല്ല, ജനങ്ങളെ അണിനിരത്തിയുള്ള വിപ്ലവമാണു സിപിഎം ലക്ഷ്യമിടുന്നത്. മാവോയിസ്റ്റുകള്‍ നാടിന്റെ സമാധാനം തകര്‍ക്കുകയാണ്. അതുകൊണ്ട് അവരെ മുഴുവന്‍ വെടിവച്ചു കൊല്ലണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ നടന്ന വെടിവയ്പ്പു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പ്രതികരിക്കാം. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ യുഎപിഎ ഉപയോഗിക്കുന്നതിനെയാണ് സിപിഎം എതിര്‍ക്കുന്നത്. എന്നാല്‍, രാജ്യത്തിനു ഭീഷണിയായവരെ എങ്ങനെ നേരിടണമെന്നു ഭരണകൂടം തീരുമാനിക്കും. ഈ വിഷയത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും ഓരോ അഭിപ്രായം ഉണ്ടാകുമെന്നും ശൈലജ ചൂണ്ടിക്കാട്ടി.

Top