മുത്തപ്പന്‍ പുഴയില്‍ ആയുധധാരികളായ അഞ്ച് മാവോയിസ്റ്റുകള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍ പുഴ പരിസരത്ത് വീണ്ടും മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ട്. പരിസരത്തെത്തിയ മാവോയിസ്റ്റുകള്‍ കര്‍ഷകര്‍ പണിയായുധങ്ങള്‍ പോരാട്ടത്തിന് ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ച ശേഷം മടങ്ങി. സിപിഐ നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആയുധധാരികളായ നാല് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം മുത്തപ്പന്‍ പുഴ അങ്ങാടിയിലെത്തിയത്.

ടാറ്റയുടെ ഹാരിസണിന്റെയും കയ്യേറ്റങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കള്ളക്കളി തിരിച്ചറിയണമെന്ന് പോസ്റ്ററില്‍ പറയുന്നു. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top