മാനന്തവാടിക്കടുത്ത് തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തിയത് മാവോയിസ്റ്റുകള്‍

maoist

കല്‍പ്പറ്റ: മാനന്തവാടിക്കടുത്ത് തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരണം.

മാവോവാദി നേതാക്കളായ ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ മറ്റു രണ്ടു പേരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പന്നിപ്പാട് കോളനിയിലെ കേളുവാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പൊലീസുകാരനെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍ പറഞ്ഞതായാണ് കേളു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

വയനാട്ടിലെയോ സമീപ ജില്ലകളിലെയോപൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മാവോയിസ്റ്റുകള്‍ കേളുവിനോട് പറഞ്ഞുവെന്നാണ് മൊഴി. കേളു വീട്ടിലേക്ക് വെള്ളം ശേഖരിക്കുന്നത് വനത്തിനുള്ളിലെ ജലസ്രോതസില്‍ നിന്നാണ്.

നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് വെടിയേറ്റ് മാവോയിസ്റ്റുകള്‍ മരിച്ചതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മാവോയിസ്റ്റ് സംഘത്തിന്റെ സന്ദര്‍ശനം.

പൈപ്പിലൂടെ വെള്ളം വരാത്തതിനെ തുടര്‍ന്ന് പരിശോധിക്കാനായാണ് വനത്തിനുള്ളിലേക്ക് പോയത്. ഇവിടെ വെച്ചാണ് കേളുവും മാവോയിസ്റ്റുകളും കണ്ടുമുട്ടിയതെന്ന് പൊലീസ് പറയുന്നു. പട്ടാളവേഷധാരികളായ മൂന്നംഗ സംഘം അച്ഛാ എന്നാണ് കേളുവിനെ സംബോധന ചെയ്തത്. സ്ത്രീ അടക്കമുള്ള സംഘം പട്ടാളവേഷമാണ് ധരിച്ചിരുന്നത്. ഇവരുടെ കൈയില്‍ ചെറുതും വലുതുമായ രണ്ട് തോക്കുകളുമുണ്ടായിരുന്നു.

Top