ഒരിടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ

മാനന്തവാടി: വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ് പോസ്റ്ററുകൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ ടൗണിൽ പലയിടത്തും പോസ്റ്റർ കണ്ടത്. ബ്രിട്ടീഷുകാരുടെ തീ തുപ്പുന്നതോക്കിനെ അമ്പും വില്ലും കൊണ്ട് നേരിട്ട ആദിവാസികളോട് ഭരണകൂടം കാണിക്കുന്ന അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനുംവേണ്ടി വീണ്ടും പോരാടാൻ പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നുണ്ട. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Top