വയനാട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പ്രദേശത്ത് പരിശോധന ശക്തമാക്കി പൊലീസ്

വയനാട്: വൈത്തിരി വെടിവെപ്പ് ഉണ്ടായ ശേഷം വീണ്ടും വയനാട് മാവോയിസ്റ്റുകൾ എത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി പൊലീസ്.

വൈത്തിരി വെടിവെപ്പിനു ശേഷം മുന്നു ദിവസത്തിനുള്ളിൽ തന്നെ മാവോയിസ്റ്റുകൾ വീണ്ടും സുഗന്ധഗിരിയിലെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ്തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

വെടിവെയ്പ്പിൽ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തിൽ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Top