മാവോയിസ്റ്റ് നേതാവ് ഹരിഭൂഷണ്‍ കൊവിഡ് ബാധിച്ച് മരിച്ചു

deadbody

റായ്പൂര്‍: മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവായ ഹരിഭൂഷണ്‍ ആണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഛത്തീസ്ഗഡില്‍ നോര്‍ത്ത് തെലങ്കാന മാവോയിസ്റ്റ് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ സോണല്‍ കമ്മറ്റി സെക്രട്ടറിയും ദേശീയ കമ്മറ്റി അംഗവുമാണ് ഹരിഭൂഷണ്‍.

ഛത്തീസ്ഗഡില്‍ വച്ചാണ് മരണം സംഭവിച്ചിട്ടുള്ളത്. ജൂണ്‍ 21ന് ഹരിഭൂഷണ്‍ മരണപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മരണം മാവോയിസ്റ്റുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ഹരിഭൂഷന്‍ ഉള്‍പ്പെടെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.

52കാരനായ ഹരിഭൂഷണ്‍, ലക്മു ദാദ എന്നാണ് അറിയപ്പെട്ടിരുന്നത്. മേഖലയിലെ 22 മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഹരിഭൂഷണ്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാന് വിവരം. ഛത്തീസ്ഗഡ് തെലങ്കാന അതിര്‍ത്തിയിലായിരുന്നു ഹരിഭൂഷണിന്റെ പ്രവര്‍ത്തനങ്ങള്‍.

Top