കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പൊലീസ് പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനത്തില്‍ ഏര്‍പ്പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്.

നിലവില്‍ കണ്ണൂര്‍ പൊലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അല്പ സമയത്തിനകം ഇയാളെ കോടതിയില്‍ ഹാജരാക്കും.

മൂന്ന് പേരെയാണ് നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ രണ്ട് പേരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതോടെയാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

Top