ആന്ധ്രാ-ഒഡിഷ അതിർത്തിയിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

maoist

ഹൈദരാബാദ്: ആന്ധ്രാ-ഒഡീഷാ അതിർത്തിയിൽ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു. അതിർത്തിയിലെ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയോടു കൂടിയാണ് സംഭവം. ഓപ്പറേഷൻ നടത്തേണ്ട സ്ഥലത്തേക്ക് പോകുകയായിരുന്ന ഒരു മാവോയിസ്റ് വനിതയുടെ മൃദദേഹം സുരക്ഷാ സൈനികർ കണ്ടെടുത്തതായി വിശാഖപട്ടണം എസ്. പി, രാഹുൽ ദേവ് ശർമ സൂചിപ്പിച്ചു. കൊല്ലപ്പെട്ട വനിത ആന്ധ്രാ-ഒഡിഷ അതിർത്തിയിലെ സ്പെഷ്യൽ സോണൽ കമ്മിറ്റി സെക്രെട്ടറിയുടെ ഭാര്യയായ ഗജർലാ മീന ആണെന്ന് കരുതപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടി. ഡി. പിയുടെ ആർക്കൂ എം. എൽ. എ ആയിരുന്ന കിടാരി സർവ്വേശ്വരാ റാവുവിന്റെയും മുമ്പത്തെ എം. എൽ. എ ആയിരുന്ന സിവേരി സോമനെന്റെയും കൊലപാതകത്തിന് ഇവരെ പ്രതിചേർത്തിരുന്നു. ഒരു കൂട്ടം മാവോയിസ്‌റ്റുകൾ ചേർന്ന് അതിർത്തിയിൽ വെച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. വിശാഖപട്ടണത്തിൽ നിന്ന് 125 കിലോമീറ്റർ മാറിയായിരുന്നു ആക്രമണം ഉണ്ടായത്. ഇരുവരുടെയും കൊലയെ തുടർന്ന്, ആർക്കൂ പൊലീസ് സ്റ്റേഷനും ദംബ്രിഗുഡ പൊലീസ് സ്റ്റേഷനും നേർക്ക് വെടി വയ്പ്പ് ഉണ്ടായി. മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസിലാക്കാൻ പൊലീസിന് സാധിച്ചില്ല, കൂടാതെ ഇവർക്ക് വേണ്ട സംരക്ഷണം നൽകുന്നതിലും പൊലീസ് പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഇരു നേതാക്കളുടെയും അനുയായികൾ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ഈ സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

Top