മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാം, പൊലീസിന് അനുമതി നല്‍കി കോടതി

പാലക്കാട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി. പാലക്കാട് ജില്ലാ കോടതിയാണ് പോലീസിന് അനുമതി നല്‍കിയത്.

സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നേരത്തെ മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ ഹര്‍ജി പ്രകാരം നാലു വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട കാര്‍ത്തി, മണിവാസകം, രമ, സുരേഷ് എന്നിവരുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. രമയുടെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയത്.

Top