maoist encounter ; sudheeran seek judicial enquiry

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

സര്‍ക്കാരിനുകീഴിലുള്ള ക്രൈംബ്രാഞ്ചും സബ്കലക്ടറും നടത്തുന്ന അന്വേഷണങ്ങള്‍ നിഷ്പക്ഷമാകില്ലെന്ന് സുധീരന്‍ ആരോപിച്ചു.

പൊലീസ് നടപടിയെക്കുറിച്ച് ആരോപണങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ഇക്കാര്യം അന്വേഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു

Top