മാവോയിസ്റ്റ് കൊലപാതകം: മണിവാസകത്തിന്റെ മൃതശരീരം സംസ്‌കരിക്കരുതെന്ന് ഹർജി

മധുര: പാലക്കാട് അട്ടപ്പാടിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതശരീരം സംസ്‌കരിക്കരുതെന്ന് ഹര്‍ജി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

മണിവാസകത്തിന്റെ സഹോദരന്റെ മകന്‍ അന്‍മ്പരസ്സനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ട്രിച്ചി ജയിലിലാണ്. ഇവര്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മാനുഷികമായ അവകാശമുണ്ടെന്നും, ഇവര്‍ക്ക് പരോള്‍ ലഭിക്കുന്നത് വരെ കേരളാ പൊലീസിന്റെ തുടര്‍ നടപടികള്‍ തടയണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നാളെ പാലക്കാട് കോടതിയെ സമീപിക്കും. ഇപ്പോള്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം നിര്‍ത്തിവയ്ക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് ഇവര്‍ രേഖാമൂലം അപേക്ഷ നല്‍കി.

Top