വെടിവെപ്പില്‍ ദുരൂഹത, വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ ഡി.ജി.പി: വി കെ ശ്രീകണ്ഠന്‍

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍. മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ ദുരൂഹതയുണ്ടെന്നും, വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആണെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.

മാവോയിസ്റ്റുകളെ അടുത്ത് വച്ച് വെടിവച്ച് കൊന്നുവെന്നാണ് തോന്നുന്നത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയവരെ രക്ഷപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന ആളാണ് കേരളത്തിലെ ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

അട്ടപ്പാടിയില്‍ മാധ്യമവിലക്കാണ്. ഛത്തീസ്ഗഢിലും ബിഹാറിലുമില്ലാത്ത മാധ്യമവിലക്കാണ് അട്ടപ്പാടിയില്‍. ഉന്നതതലസംഘത്തെ വെടിവെപ്പുണ്ടായ ഇടത്തേക്ക് അന്വേഷണത്തിനായി അയക്കണം. പൊലീസ് മേധാവി ഉണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് താനവിടെ കണ്ട കാഴ്ചകളെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. വെടിവെപ്പുണ്ടായ പാലക്കാട്ടെ മേലേ മഞ്ചിക്കണ്ടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം.

Top