മഞ്ചക്കണ്ടിയില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് എസ്.ടി.എഫിന്റെ പിടിയില്‍

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പൊലീസ് പിടിയില്‍. മാവോവാദി നേതാവ് ദീപകിനെ(ചന്തു) തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്.

കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ആനക്കട്ടിയില്‍ വെച്ചാണ് ദിപക് പിടിയിലായതെന്നാണ് വിവരം. എസ്.ടി.എഫിന് മുമ്പാകെ ഇയാള്‍ കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇയാള്‍ക്കൊപ്പം മറ്റൊരാളെയും എസ്.ടി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതൊരു സ്ത്രീയാണെന്നും സൂചനകളുണ്ട്.

Top