മാവേലിക്കരയില്‍ മാവോയിസ്റ്റ് യോഗം; അഞ്ചു പ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവ്‌

prison

കൊച്ചി: മാവേലിക്കരയില്‍ മാവോയിസ്റ്റ് സംഘടനയുടെ രഹസ്യ യോഗം സംഘടിപ്പിച്ചെന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ്.

മാവേലിക്കര സ്വദേശി രാജേഷ്, കല്‍പാക്കം അറ്റോമിക് റിസര്‍ച്ച് സെന്ററിലെ റിട്ട. ശാസ്ത്രജ്ഞന്‍ ഗോപാല്‍, കൊല്ലം കൈപ്പുഴ സ്വദേശി ദേവരാജന്‍, ചിറയിന്‍കീഴ് ചരുവിള ബാഹുലേയന്‍, മൂവാറ്റുപുഴ സ്വദേശി അജയന്‍ മണ്ണൂര്‍ എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

എന്‍ഐഎ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. എന്‍ഐഎ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസാണിത്.

2012 ഡിസംബര്‍ 29നാണ് മാവേലിക്കരയിലെ ലോഡ്ജില്‍ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ യോഗം നടത്തിയെന്നാരോപിച്ച് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്‍ഐഎ ആണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, ഗൂഢാലോചന എന്നിവക്ക് പുറമേ യുഎപിഎ വകുപ്പുകളും ചുമത്തിയിരുന്നു.

Top