ദ​ന്തേ​വാ​ഡ​യി​ല്‍ വനിതകളുള്‍പ്പെടെ 28 മാ​വോ​യി​സ്റ്റു​ക​ള്‍ കീ​ഴ​ട​ങ്ങി

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ പോലീസ് തലയ്ക്കു വിലയിട്ട നാല് മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ 28 പേര്‍ കീഴടങ്ങി.

ആയുധങ്ങളും മാവോയിസ്റ്റുകള്‍ അടിയറവുവച്ചു. ബമാന്‍ കവാസി ദളത്തിലെ മംഗ്ലു മദ്കാമിയും കീഴടങ്ങിയവരിലുണ്ട്. ഇയാളുടെ തലയ്ക്കു രണ്ട് ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.

Top