ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു

Maoist

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു. സ്വകാര്യ കോണ്‍ട്രാക്ടറുടെ വാഹനങ്ങളാണ് മാവോയിസ്റ്റുകള്‍ അഗ്‌നിക്കിരയാക്കിയത്. ദന്തേവാഡയിലെ കിരണ്‍ദുളില്‍ എസ്സാര്‍ പ്ലാന്റിനു സമീപമായിരുന്നു സംഭവം.

ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി. അമ്പതോളം മാവോയിസ്റ്റുകളാണ് എത്തിയത്. പ്രദേശത്ത് സ്വകാര്യ കോണ്‍ട്രാക്ടേഴ്‌സ് നടത്തിവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനെതിരായാണ് മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്.

Top