maoist attack-p jayarajan against cpi

കണ്ണൂര്‍: നിലമ്പൂര്‍ വനത്തില്‍ ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സിപിഐയുടെ നിലപാടിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്.

ആകാശത്ത് ജീവിക്കുന്ന സ്വപ്നജീവികളാണ് മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നത്. മാവോയിസം എതിര്‍ക്കേണ്ട സിദ്ധാന്തമാണെന്നാണ് സിപിഎം നിലപാടെന്നും പി ജയരാജന്‍ വ്യക്തമാക്കി.

നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന് ആദരാഞ്ജലിയര്‍പ്പിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വം തന്റെ നിലപാട് വ്യക്തമാക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പട്ടു.

Top