മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

അട്ടപ്പാടി : മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് അജ്ഞാത മൃതദേഹം എന്ന നിലയില്‍ പൊലീസ് മൃതദേഹം സംസ്‌കരിക്കുന്നത്.

അജ്ഞാത മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളെ തേടിക്കൊണ്ട് പൊലീസ് പത്രപരസ്യം നല്‍കിയിരുന്നു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് നടപടി. മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പോരാട്ടം സംഘടന രംഗത്തെത്തിയെങ്കിലും വിട്ടുനല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പോരാട്ടം പ്രവര്‍ത്തകര്‍ അനുമതി തേടിയിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഏറ്റുമുട്ടലില്‍ മരിച്ച മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും മൃതദേഹം നേരത്തെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ശേഷിക്കുന്ന ഒരു മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Top