ജാർഖണ്ഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു

ജാർഖണ്ഡ്: ജാർണ്ഡിലെ ഗുല ജില്ലയിൽ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഘത്തിനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക് തീയിട്ടത്.

ഖനനം നടക്കുന്ന സ്ഥലത്തെത്തിയ സംഘം  ഇവിടെയുണ്ടായിരുന്ന  വാഹനങ്ങൾ കത്തിക്കുകയായിരുന്നു. ഒമ്പത് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. മറ്റുള്ളവ ഭാഗികമായി തകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Top