ഛത്തീസ്‍ഗഡിൽ മാവോയിസ്റ്റ് ആക്രമണം ; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണം. സംഭവത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിആര്‍പിഎഫ് ബറ്റാലിയന്‍ 231 ലെ അംഗങ്ങള്‍ക്കും സംസ്ഥാന പൊലീസിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ ഒരാള്‍ പിന്നീട് മരിക്കുകയായിരുന്നു.

Top