ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് സൈനികരും ദൂരദര്‍ശന്‍ ക്യാമറാമാനും മരിച്ചു

maoist

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികരും ദൂരദര്‍ശന്‍ ക്യാമറാമാനുമാണ് കൊല്ലപ്പെട്ടത്. ദന്തേവാട ജില്ലയിലെ അരന്‍പൂരിലാണ് ആക്രമണം ഉണ്ടായത്.

ദൂരദര്‍ശന്‍ സംഘത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു വാര്‍ത്താസംഘം. മൂന്നു ദിവസം മുമ്പ് ബിജാപൂരിൽ 4 ജവാൻമാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Top