മോഹൻലാൽ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്ററും പുറത്തിറക്കിയിരുന്നു.

രണ്ട് വ്യത്യസ്ത ലുക്കിൽ മോഹൻലാൽ എത്തുന്ന ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തും.

അങ്കമാലി ഡയറീസിലെ ലിച്ചിയായി ആരാധകരുടെ മനം കവര്‍ന്ന അന്നയാണ് ചിത്രത്തിലെ നായിക.

അരുണ്‍ കുര്യന്‍, ശരത് കുമാര്‍, അനുപ് മേനോന്‍, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Top