ദുബൈയിൽ മൂടൽ മഞ്ഞിൽ നിരവധി റോഡ് അപകടങ്ങൾ

ദുബൈ: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബൈയില്‍ ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്തത് 24 റോഡപകടങ്ങള്‍. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കും ഇടയിലുള്ള സമയത്താണ് ഇത്രയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബൈ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. ഇതില്‍ രണ്ട് വലിയ അപകടങ്ങളും ഉള്‍പ്പെടുന്നു.

ഇതേ സമയത്ത് 1,810 അടിയന്തര ഫോണ്‍ കോളുകളും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 30 ശതമാനം കൂടുതല്‍ ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്ന് ദുബൈ പൊലീസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി അബ്ദുറഹ്മാന്‍ ബിന്‍ ഫറാസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച  1,257 അടിയന്തര ഫോണ്‍ കോളുകളും ഒരു വലിയ അപകടം ഉള്‍പ്പെടെ 26 റോഡപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top