കായംകുളം ന​ഗരസഭയിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ

കൊല്ലം: കായംകുളം നഗരസഭയിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. കഴിഞ്ഞദിവസം ബഡ്ജറ്റിനോട് അനുബന്ധിച്ച വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയൂണിന് ഒപ്പം നൽകിയ മീൻകറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നു സംശയം. സംഭവത്തെ തുടർന്ന് ന​ഗരസഭയിൽ പകുതിയിലധികം ജീവനക്കാർ എത്തിയിട്ടില്ല, അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top