സാംസങ് ഗ്യാലക്‌സി എസ്8 ന്റെ ഡിസ്‌പ്ലേയും ഹോം ബട്ടനും തോന്നിയ പോലെ

ഡിസ്‌പ്ലേയും ഹോം ബട്ടനും തോന്നിയ പോലെ പ്രവര്‍ത്തിക്കുന്ന പുതിയ മോഡലായ സാംസങ് ഗ്യാലക്‌സി എസ്8 നെതിരെ പരാതികള്‍ പെരുകുന്നു.

ലസാസി എന്ന ഉപഭോക്താവ് ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് സാംസങ് കമ്മ്യൂണിറ്റി വെബ്‌സൈറ്റില്‍ പരാതി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

പത്തു മണിക്കൂറിനുള്ളില്‍ ഏഴു തവണ തന്റെ ഫോണ്‍ റീസ്റ്റാര്‍ട്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. സാംസങ് തീംസ്, ക്യാമറ തുടങ്ങിയവ ഉപയോഗിക്കുമ്പോഴാണത്രെ ഈ പ്രശ്‌നം കൂടുതലും അനുഭവപ്പെടുന്നത്.

പെട്ടെന്ന് ആപ്പ് പ്രവര്‍ത്തന രഹിതമാവുകയും സ്‌ക്രീന്‍ ഓഫ് ആവുകയും കുറച്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ റീസ്റ്റാര്‍ട്ട് ആവുകയും ചെയ്യുന്നു. ഇതേ പ്രശ്‌നവുമായി മറ്റു ഉപഭോക്താക്കളും രംഗത്തു വന്നിട്ടുണ്ട്.

സ്‌ക്രീനില്‍ ചുവന്ന നിറം വ്യാപിക്കുന്നത് ഫോണില്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന നിറത്തിന്റെ പ്രശ്‌നമാണെന്നും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്താല്‍ പ്രശ്‌നം ശരിയാവുമെന്നും സാംസങ് നിര്‍ദേശിക്കുന്നു.

റെഡ്ഗ്രീന്‍, ബ്ലൂഗ്രീന്‍ എന്നിങ്ങനെയുള്ള ജോയിന്റ് പിക്‌സലുകളാണ് ഈ സ്‌ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടിലും ഗ്രീന്‍ വരുന്നതിനാല്‍ ഈ സ്‌ക്രീനുകളില്‍ ചുവപ്പ് നിറത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ സാംസങ് ശ്രമിച്ചിരുന്നു. ഇത് പാളിപ്പോയതാകാം എന്നാണു നിഗമനം.

Top