ഫുട്ബോള്‍ കളിക്കുന്നതിനിടെ വെടിവെയ്പ്; കാലിഫോര്‍ണിയയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

shoot died

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ഞായറാഴ്ച ലോസേജല്‍സില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെ ഫ്രെസ്‌നോയിലാണ് സംഭവം.

വീടിന്റെ പുറകുവശത്ത് രണ്ട് പേര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിയിച്ച് പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് എത്തുമ്പോള്‍ കണ്ടത്.

വെടിവെയ്പ്പില്‍ നാല് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഒമ്പത് പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവ സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴിയെടുത്തും അന്വേഷണം തുടരുകയാണ് പൊലീസ്.

Top