Many injured in Taiwan train blast

തായ്‌പേയി: തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. തായ്‌പേയിലെ സോംഗ്ഷന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്.

ട്രെയിനില്‍ ഒളിപ്പിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഏകദേശം 15 സെന്റീമീറ്റര്‍ നീളമുള്ള മെറ്റല്‍ ട്യൂബിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് തൊട്ടുമുമ്പ് സമാനമായ വസ്തുക്കളുമായി അജ്ഞാതന്‍ ട്രെയിനിനുള്ളിലേക്ക് കടന്നിരുന്നതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി.

ഇയാളാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Top