ഇന്ത്യയിൽ കോവിഡ് വാക്സിൻ തേടി നിരവധി രാജ്യങ്ങൾ

ൽഹി : കൊറോണ വൈറസിനെതിരെയുള്ള കോവിഡ് വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്.

വാക്‌സിനെടുത്തവരില്‍ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാരണത്താലാണ് കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയെ സമീപിക്കുന്നത്. ഇതിനോടകം ഇന്ത്യ വാക്‌സിനുകള്‍ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് അയക്കുന്നുണ്ട്.

Top