നോട്ട് നിരോധനത്തിന് ശേഷം നിരവധി കമ്പനികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് കോടികള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം 35,000 ഓളം കമ്പനികള്‍ കോടികളുടെ രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചതായി സര്‍ക്കാര്‍ കണ്ടെത്തി.

17,000 കോടി രൂപയാണ് കമ്പനികള്‍ ബാങ്കില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

നിക്ഷേപിച്ച ഉടന്‍ തന്നെ മുഴുവന്‍ തുകയും പിന്‍വലിച്ചതായും, കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും കണ്ടെത്തി.

35,000 കമ്പനികളുടെ 58,000 അക്കൗണ്ടുകളിലായി 17,000 കോടി രൂപയാണ് നോട്ട് അസാധുവാക്കിയശേഷം നിക്ഷേപിച്ചിരിക്കുന്നത്.

56 ബാങ്കുകളില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയിരിക്കുന്നത്.

Top