സ്ത്രീകള്‍ സുരക്ഷിതരാകാന്‍ നാം ലോകത്തെ പുതുക്കി പണിയണം; മാനുഷി ചില്ലാര്‍

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭ നടപ്പാക്കുന്ന #BuildBackBetterAndEqual എന്ന ബോധവത്ക്കരണ പരിപാടിയില്‍ സഹകരിച്ച് മുന്‍ ലോക സുന്ദരിയുമായ മാനുഷി ചില്ലാര്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പരിപാടിയാണിത്. ലിംഗാധിഷ്ഠിതമായ അതിക്രമങ്ങളെ തടയുകയാണ് പരിപാടിയുടെ ലക്ഷ്യം.

എല്ലായിടത്തും സ്ത്രീകള്‍ വിവിധ രീതികളില്‍ അക്രമത്തിന് ഇരയാകുന്നുണ്ടെന്നും, അവര്‍ക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുമെന്നും ഇരുപത്തിമൂന്നുകാരിയായ മാനുഷി പറഞ്ഞു. ‘പ്രായഭേദമന്യേ ധാരാളം സ്ത്രീകള്‍ ഇങ്ങനെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്, സ്ത്രീയെന്ന നിലയില്‍ ഹൃദയം തകര്‍ക്കുന്ന അറിവാണ് അത്. സ്ത്രീകള്‍ തന്നെ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും’ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ മാനുഷി പ്രതികരിച്ചു.

കോറോണ പടര്‍ന്നു പിടിച്ച കഴിഞ്ഞ വര്‍ഷം ലോക്ഡൗണിലും മറ്റും വീടുകളില്‍ സ്ത്രീകള്‍ അകപ്പെട്ടുപോയിരുന്നു. ഇക്കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. ഗാര്‍ഹികപീഡനങ്ങള്‍ ഇക്കാലയളവില്‍ കൂടുതലായി, എന്നാല്‍ കൊറോണ പടരുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒന്നാവാന്‍ ലോകത്തെ നമ്മള്‍ പുതുക്കി പണിയണം എന്നാണ് മുന്‍ലോകസുന്ദരിയുടെ വാക്കുകള്‍.

Top