മാനുഫാക്ചറിംഗ് മേഖലയില്‍ വന്‍ നഷ്ടം : ജൂലൈയില്‍ 52.3 ശതമാനമായി താഴ്ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ ( പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) ജൂണിലെ 53.1 ശതമാനത്തില്‍ നിന്നും ജൂലൈയില്‍ 52.3 ശതമാനത്തിലേക്ക് താഴ്ന്നതായി ഐ എച്ച് എസ് മാര്‍ക്കറ്റിന്റെ പ്രതിമാസ സര്‍വ്വേ റിപ്പോര്‍ട്ട്. ഉത്പ്പാദനത്തിലും പുതിയ ബിസിനസ് ഓര്‍ഡറുകളിലും തൊഴിലവസരങ്ങളിലും നേരിയ വര്‍ധന മാത്രമാണ് കഴിഞ്ഞ മാസം ഉണ്ടായിട്ടുള്ളതെന്നും, മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയില്‍ പ്രതിഫലിച്ചതെന്നും ഐ എച്ച് എസ് മാര്‍ക്കറ്റില്‍ നിന്നുള്ള മുഖ്യസാമ്പത്തിക വിദഗ്ദ്ധ ആഷ്ണ ദോദിയ വ്യക്തമാക്കി.

തുടര്‍ച്ചയായി 12മത്തെ മാസമാണ് മാനുഫാക്ചറിംഗ് പി എം ഐ 50 നുമുകളില്‍ രേഖപ്പെടുത്തുന്നത്. സൂചിക 50 ല്‍ താഴെയാണെങ്കിലാണ് മേഖലയുടെ വളര്‍ച്ച കാണിക്കുന്നത്. ഉത്പാദനത്തിലും പുതിയ ബിസിനസ് ഓര്‍ഡറുകളിലും വര്‍ധനയുണ്ടാകുന്നതിനൊപ്പം മേഖലയില്‍ സുസ്ഥിരമായ വളര്‍ച്ച തുടരുമെന്നാണ് ആഷ്ണ ദോദിയ പറയുന്നത്. ആഭ്യന്തര അന്താരാഷ്ട്ര തലത്തില്‍ നിന്നും ശക്തമായ ആവശ്യകത ഉണ്ടെന്നാണ് ജൂലൈ മാസത്തെ സര്‍വേ കാണിക്കുന്നതെന്നും ദോദിയ വ്യക്തമാക്കി.

മേഖലയിലെ ബിസിനസ് മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലാണെന്നാണ് പ്രതിമാസ സര്‍വ്വേ വ്യക്തമാക്കുന്നത്. അതേ സമയം മുന്നോട്ടുള്ള മാസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടിവ് സംബന്ധിച്ച് ചില വ്യവസായികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Top