അര്‍ജന്റീനക്ക് കനത്ത തിരിച്ചടി ; മാനുവല്‍ ലാന്‍സിനി പരിക്കേറ്റ് പുറത്ത്

Manuel lanzini

ബാഴ്‌സലോണ: ലോകകപ്പിന് വെറും അഞ്ച് ദിവസം ബാക്കിനില്‍ക്കെ നിലവിലെ റണ്ണറപ്പുകളായ അര്‍ജന്റീനക്ക് കനത്ത തിരിച്ചടി നല്‍കി വെസ്റ്റ്ഹാമിന്റെ മധ്യനിര താരം മാനുവല്‍ ലാന്‍സിനി പരിക്കേറ്റ് ലോകകപ്പ് ടീമില്‍നിന്ന് പുറത്ത്. വെള്ളിയാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ തെറിപ്പിച്ചത്.

ലാന്‍സിനിക്ക് പരിക്കേറ്റ കാര്യം അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

25കാരനായ ലാന്‍സിനി 2017ലാണ് ആദ്യമായി ദേശീയ ജഴ്സിയണിയുന്നത്. 2016 മുതല്‍ വെസ്റ്റ്ഹാമിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം മികച്ച ഫോമിലായിരുന്നു. ജൂണ്‍ 16ന് ഐസ്‌ലന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

Top