മനു എസ് പിള്ളയുടെ ‘ദ ഐവറി ത്രോണ്‍’ ദൃശ്യാവിഷ്‌കാരമാക്കുന്നു

ഴുത്തുകാരന്‍ മനു എസ് പിള്ളയുടെ ‘ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ വെളളിത്തിരിയിലേക്ക്. തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതുലക്ഷ്മി ഭായിയുടെ കഥപറയുന്ന നോവല്‍ ദൃശ്യാവിഷ്‌കാരമാക്കാനുളള അവകാശം ബാഹുബലിയുടെ നിര്‍മ്മാതാക്കളായ ആര്‍ക്കാ മീഡിയ സ്വന്തമാക്കി എന്നാണ് റിപ്പോട്ട്.

റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് പുസ്തകം പങ്കുവയ്ക്കുന്നത്. വാസ്‌ഗോഡ് ഗാമ 1498 ല്‍ കേരളത്തില്‍ എത്തുന്നത് മുതലാമണ് നോവല്‍ ആരംഭിക്കുന്നത്. 2015 ലാണ് പുസ്തകം പുറത്തിറങ്ങിയത്.

യുവ സാഹിത്യ അക്കാദമി അവാര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ പുരസ്‌കാരങ്ങള്‍ എന്നിവ പുസ്തകം നേടീയിട്ടുണ്ട്. സിനിമ അല്ലെങ്കില്‍ വെബ്സീരിസായി പുസ്തകം ദൃശ്യവിഷ്‌ക്കാരം ചെയ്യാനാണ് തീരുമാനം.

Top