എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

കൊച്ചി : എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. മാമാങ്കം സിനിമയുടെ തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് നടക്കുന്ന എറണാകുളം പനമ്പള്ളി നഗറിലെ വിസ്മയ സ്റ്റുഡിയോയിലാണ് മമ്മൂട്ടിയെ കാണാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് എത്തിയത്.

സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാലാണ് മമ്മൂട്ടിയെ കാണാന്‍ വൈകിയതെന്ന് മനു റോയ് പറഞ്ഞു. സാധിക്കുമെങ്കില്‍ മോഹന്‍ലാലിനെ കൂടി കണ്ട് അനുഗ്രഹവും പിന്തുണയും തേടുമെന്നും മനു റോയ് പറഞ്ഞു. പനമ്പള്ളി നഗറില്‍ താമസക്കാരനായ മമ്മൂട്ടിക്ക് പക്ഷേ എറണാകുളം മണ്ഡലത്തില്‍ വോട്ടില്ല. തൃക്കാക്കര മണ്ഡലത്തിന്‍റെ പരിധിയിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പനമ്പള്ളി നഗര്‍ ഡിവിഷന്‍.

ഹൈക്കോടതി അഭിഭാഷകനായ മനു റോയ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയിയുടെ മകനാണ്.

Top