മെഡല്‍ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ച സമ്മാനത്തുക എവിടെ?; മോദിയോട് ചോദ്യവുമായി മനു ഭക്കര്‍

ര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ പലതും പാഴ്‌വാക്കാണെന്ന് പണ്ടേ നാട്ടില്‍ പാട്ടായ കാര്യമാണ്. ഇപ്പോഴിതാ അത് വീണ്ടും സത്യമാണെന്ന് തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ഒളിംപിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മനു ഭക്കര്‍.

2018ലെ യൂത്ത് ഒളിംപിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയതിന് പിന്നാലെ രണ്ട് കോടി രൂപയായിരുന്നു മനു ഭക്കറിന് ഹരിയാന സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനം വന്ന് ഇത്രയും നാളായിട്ടും ആ തുക ലഭിച്ചില്ല. ഇപ്പോള്‍ തനിക്ക് സമ്മാനം പ്രഖ്യാപിച്ച് ഹരിയാന കായിക മന്ത്രി അന്ന് ചെയ്ത ട്വീറ്റുകളെല്ലാം പൊക്കിയെടുത്തുകൊണ്ട് വന്ന് സമ്മാനത്തുകയെവിടെ എന്ന ചോദ്യമുയര്‍ത്തുകയാണ് ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭക്കര്‍.

മെഡല്‍ ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസ് വെച്ച് സംസ്ഥാന സര്‍ക്കാരിലെ ചിലര്‍ കളിക്കുകയാണെന്നാണ് മനു ഭക്കര്‍ തുറന്നടിക്കുന്നത്. ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരേയും മനു ഭക്കര്‍ ടാഗ് ചെയ്യുന്നു

യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് രണ്ട് കോടി രൂപയും, വെള്ളി നേടിയവര്‍ക്ക് 1.25 കോടി രൂപയും, വെങ്കലം നേടിയവര്‍ക്ക് 80 ലക്ഷം രൂപയുമായിരുന്നു സമ്മാനം പ്രഖ്യാപിച്ചത്. നിങ്ങള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയാണോ, അതോ അവരെ നിരുത്സാഹപ്പെടുത്തുകയാണോ? ഏതാണ് ശരിയെന്നും മനു ഭക്കര്‍ ചോദിക്കുന്നുണ്ട്.

Top