പാര്‍വതിയെ നായികയാക്കിയാല്‍ നീ തീര്‍ന്നടാ; ചുട്ട മറുപടി നല്‍കി, വെളിപ്പെടുത്തലുമായി മനു

പാര്‍വതിയെ നായികയാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉയരെ. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വന്‍ വിജയം സ്വന്തമാക്കിയ ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. പാര്‍വതിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ സംവിധായകന്‍ മനു അശോകന്‍ വെളിപ്പെടുത്തിയിരുക്കുന്നത്.

ചലച്ചിത്രതോസവത്തില്‍ ഉയരെ പ്രദര്‍ശിപ്പിച്ച ശേഷം നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു അശോകന്‍. പാര്‍വതിയെ നായികയാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ നീ തീര്‍ന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്ന മറുപടിയും നല്‍കിയെന്ന് മനു അശോകന്‍ വ്യക്തമാക്കി.

പാര്‍വതിയല്ലാതെ മറ്റൊരാളെ ഉയരെയില്‍ നായികയാക്കാന്‍ യോജിക്കില്ലെന്നും മനു അശോകന്‍ കൂട്ടിച്ചേര്‍ത്തു. ഗോവ ചലച്ചിത്രോത്സവത്തിലും ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Top